ഇത് അവസരങ്ങളുടെ ലോകമാണ് നമ്മളെ തേടി വരുന്ന അവസരങ്ങളല്ല, മറിച്ച് നമ്മുടെ ചുറ്റിനുമുള്ള സാധ്യതകളില്‍ നമ്മള്‍ തേടേണ്ട അവസരങ്ങളുടെ ലോകം .അതായത് അവസരങ്ങളെ നമ്മള്‍ കണ്ടെത്തുക .സാങ്കേതികവിദ്യ വളരെ അതികം വളര്‍ന്ന ഈ കാലത്ത് "അവസരങ്ങള്‍ " അനവധിയാണ് നാം അതിനെ തിരിച്ചറിയണം എന്ന് മാത്രം നമ്മുടെ ചുറ്റുമുള്ള അവസരങ്ങളെ പറ്റി അല്ലെങ്ങില്‍ സാധ്യതകളെ പറ്റി നമ്മള്‍ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം .
മൊബൈല്‍ ഒരു അത്ഭുതം ആയ കാലത്തുനിന്നും " മൊബൈല്‍ " നമ്മുടെ ജീവിതത്തിന്‍റെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായ കാലത്താണ് നാം ജീവിക്കുനത്, സാധാരണ കോളുകളില്‍ നിന്ന് വീഡിയോ കോളുകളിലേക്ക്,sms കളില്‍ നിന്ന് വാട്സാപ്പിലേക്കും നമ്മള്‍ മാറി. നമ്മുടെ വാച്ചുകളുടെയും അലാരമുകളുടെയും ജോലിയും മൊബൈല്‍ ഏറ്റടുത്തു മൊബൈല്‍ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാന്‍ പോലും സാധിക്കാതെയായി.
നമ്മള്‍ക്ക് ഏറ്റവും അതികം താല്‍പ്പര്യം ഉള്ള മേഘലയാണ് സിനിമ . വെള്ളിയഴിച്ചകളില്‍ മാറി വരുന്ന സിനിമകള്‍ക്ക് കാത്തുനിന്ന് സിനിമ കണ്ടു ആസ്വതിക്കുന്ന, റിലീസ് അവാത്ത സിനിമകളുടെ പോസ്റ്ററുലൂടെ ആ സിനിമയെ അറിയാന്‍ ശ്രമിക്കുന്ന, വളരെ അത്‌ഭുതതോടെ സിനിമാക്കാരെ കാണുന്ന ആളുകളാണ് നമ്മള്‍ ക്യാമറാമാന്‍ മുതല്‍ പോസ്റ്റെര്‍ ദിസൈനെര്‍ വരെയുള്ള വളരെ വലിയ ടെക്ക്നോളോജിയുടെ സാധ്യത സിനിമയില്‍ ഉണ്ട് അതുപോലെതന്നെ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും. ഡിസൈനിഗ്ന്‍ എന്ന കലയാണ് ആ മനോഹരമായ പരസ്യബോര്‍ഡുകള്‍ക്ക് പിന്നില്‍ .
ചുരുക്കത്തില്‍ ഈ മാറ്റങ്ങളെല്ലാം നമ്മല്‍ അറിയാതെ സ്വികരിച്ചു എന്നല്ലാതെ ആ മാറ്റത്തെ ഒന്നറിയാന്‍ ശ്രമിച്ചിട്ടുണ്ടോ ? അതിലുള്ള സാധ്യതകളെ വ്യക്തമായി പറഞ്ഞാല്‍, തൊഴില്‍ സാധ്യതകളെ നമ്മള്‍ അറിഞ്ഞിട്ടുണ്ടോ? ഇല്ല എന്നത് തന്നെയാണ് സത്യം നമ്മുടെ ചുറ്റിനുമുളള, നമ്മള്‍ ആസ്വതിക്കുന്ന കാര്യങ്ങളില്‍ നമ്മുടെ അവസരം ഒളിഞ്ഞിരിപ്പുണ്ട്.
ഈ അവസരങ്ങളെ കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിക്കുംബോള്‍ ആണ് നമ്മള്‍ മറ്റുള്ളവരില്‍ നിന്നും വെത്യസ്തരാകുന്നത് ഇഷ്ട്പെട്ട മേഘലയില്‍ ഒരു ജോലി എന്ന നമ്മുടെ സ്വപ്പനം യാധാര്‍ത്യമാകുന്നത്.
ഇതിന് നമ്മള്‍ ചെയ്യണ്ടത് ഒന്നുമാത്രം മാറ്റങ്ങളെ തിരിച്ചറിയുക ആ മാറ്റങ്ങള്‍ ഉണ്ടാക്കുന അവസരങ്ങളെ തിരിച്ചറിയുക . ആ അവസരങ്ങളെ നമ്മുടെതാകി മാറ്റുക അവിടെ നമ്മള്‍ പുതിയ ജീവിതം ആരംമ്പിക്കുന്നു.....
IVCT_KOYILANDY

